Monday, April 29, 2024 4:50 pm

തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ മഞ്ഞളും വെളിച്ചെണ്ണയും വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പന്തളം : എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉത്പാദിപ്പിച്ച് അവ തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് ഒരുങ്ങുകയാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യപടിയായി മഞ്ഞളിന്റേയും വെളിച്ചെണ്ണയുടേയും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നിലവിലെ കൃഷിക്ക് പുറമേ ഈ വര്‍ഷം 21 ഹെക്ടര്‍ സ്ഥലത്തു കൂടി മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കും. 600 കര്‍ഷകരെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഗുണമേന്മയുള്ള മഞ്ഞള്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ച് മികച്ച വരുമാനം കര്‍ഷകര്‍ക്ക് നേടിക്കൊടുക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഞ്ഞളിന്റെ കൃഷിരീതികളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കി. വിളവെടുക്കാന്‍ പാകമാകുന്ന മഞ്ഞള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ചായിരിക്കും വിപണിയിലേക്കെത്തിക്കുക. തട്ടയുടെ മഞ്ഞള്‍ എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ഇത് വിപണിയില്‍ എത്തിക്കുക. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...

ചൂട് കുരുവിനെ പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴികള്‍

0
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട...