ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ക്ക് നിര്‍ബന്ധമായും ഡോക്ടറെ സമീപിച്ച് പരിഹാരം തേടേണ്ടതുമാണ്. വേനല്ക്കാലത്തു വിയര്‍പ്പു കുരു പോലുള്ള പ്രശ്നങ്ങള്‍ പലരേയും അലട്ടുന്ന ഒരു കാര്യമാണ്. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാറുണ്ട്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഇത് പോകുമെങ്കിലും അസഹനീയമായ ചൊറിച്ചിലും വേദനയുമൊക്കെ സ്വാഭാവികമാണ്. ചൂടു കുരുവിനെ പ്രതിരോധിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം.
ചൂട് കുരു മാറ്റാന്‍ – ചൂട് കുരു മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ചൂട് കുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാല്‍ തേയ്ക്കുന്നത് കുറച്ച് ആശ്വാസം നല്‍കും. അതുപോലെ ആര്യവേപ്പിലയിട്ട വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. വേപ്പില അരച്ച് ചൂട് കുരു ഉള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അതുപോലെ ത്രിഫല പൊടി വെള്ളത്തില്‍ കലര്‍ത്തി ചൂട് കുരു ഉള്ള ഭാഗത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്.
ചൊറിയരുത് – ചൂട് കുരു ഉണ്ടാകുന്ന ഭാഗങ്ങളില്‍ ചൊറിയാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ചൊറിയുന്നത് മൂലം അതിലെ അണുക്കള്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിച്ച് ആ ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്തത കുറയ്ക്കുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നു. ചൊറിച്ചില്‍ ഒഴിവാക്കാനും ഇതൊരു നല്ല മാര്‍ഗമാണ്.
വെള്ളം ഒപ്പിയെടുക്കുക – കുളി കഴിഞ്ഞ ശേഷം ശരീരത്തില്‍ നിന്ന് വെള്ളം ഒപ്പിയെടുക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും അമിതമായി ശരീരം ഉരസാന്‍ പാടില്ല. മണമില്ലാത്ത ചൂടുകുരുക്കളില്‍ ഇടാന്‍ സാധിക്കുന്ന പൗഡര്‍ ദേഹത്ത് പുരട്ടുന്നത് അമിതമായ ഈര്‍പ്പം വലിച്ച് എടുക്കാന്‍ ഏറെ സഹായിക്കും. ആവശ്യമെങ്കില്‍ വൈദ്യ സഹായത്തോടെ ഇത്തരം പൗഡറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ പുരട്ടുന്നതും ഗുണം ചെയ്യും.
വസ്ത്രങ്ങള്‍ – ചൂട് സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ഒരുപാട് പ്രാധാന്യമുണ്ട്. നല്ല കോട്ടണ്‍ വസ്ത്രങ്ങള്‍ ഈ സമയത്ത് ധരിക്കുന്നതാണ് കൂടുതല്‍ ഉചിതം. സിന്തറ്റിക് വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ശരീരത്തോട് പറ്റി കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അയഞ്ഞ വസ്ത്രങ്ങള്‍ വായു കടക്കാന്‍ സഹായിക്കും. മാത്രമല്ല വിയര്‍ക്കുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാനും ഇതാണ് ഉത്തമം. ഇളം നിറമുള്ള വസ്ത്രങ്ങളായിരിക്കും വേനല്‍ കാലത്ത് കുറച്ച് കൂടി അനുയോജ്യമാകുന്നത്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം – ചൂട് സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. തണ്ണിമത്തന്, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. ഇലക്കറികള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിച്ച് നിര്‍ജ്ജലീകരണം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033