കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി. രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്. അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് അമൽദേവ്. സുധിൻരാജ് ആയിരുന്നു ഷോപ്പിന്‍റെ ഇൻ ചാർജ്. അമൽദേവ് 50 രൂപ അധികം വാങ്ങിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.

പരാതി ഉയർന്നിട്ടും സുധിൻരാജ് അന്വേഷിക്കാൻ തയാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധിൻരാജിനെതിരെയും നടപടി സ്വീകരിച്ചത്. എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് ബെവ്കോ എംഡിയുടെ നടപടി. ദൃശ്യം സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷിച്ച് നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം ലിജു സിഎംജിക്ക് നിർദേശം നൽകിയിരുന്നു. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട്‌ ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ്‌ സംഘത്തിന് നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...