Sunday, May 19, 2024 11:01 am

കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല : രാഹുല്‍ഗാന്ധി

For full experience, Download our mobile application:
Get it on Google Play

വയനാട് : കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ഗാന്ധി. മാനന്തവാടി ഫയര്‍ ഫോഴ്‌സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. കര്‍ഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. കര്‍ഷകരാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം.

കര്‍ഷകര്‍ക്ക് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയെ തകര്‍ത്തത് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകരുടെ ചെറിയ കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതിയില്‍ അഭിമാനം കൊള്ളുന്നു. യുപിഐ സര്‍ക്കാര്‍ കര്‍ഷകന് വേണ്ടിയുണ്ടാക്കിയ നിയമമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ​ഗാന്ധി എംപിക്ക് കനത്ത സുരക്ഷ. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷ സംഘത്തെ വിന്യസിച്ചു. സിആര്‍പിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പോലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രാഹുല്‍ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർ രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത്...

2 മണിക്കൂറിൽ അധികം വൈകി സർവീസ് ; മുഴുവൻ തുകയും തിരികെ നൽകും ;...

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ...

പൊന്നാനിയിൽ ന്യൂജെൻ മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ

0
പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. എക്സൈസിന്‍റെ നർക്കോട്ടിക്...

അമിത മദ്യപാനം ; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

0
ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി...