Sunday, May 5, 2024 9:44 am

കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കൊവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കണമെന്നും സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങള്‍ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

കാലടി സംസ്കൃത സര്‍വ്വകലാശാലക്ക് നാക് എ + ഗ്രേഡ് നല്‍കിയ നാക്ക് ടീം ചെയര്‍മാന്‍റേയും,മുന്‍ വിസിയുടെയും ഡീനിന്റേയും ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി. അപേക്ഷകരുടെ മറ്റു സര്‍വകലാശാലകളില്‍ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നല്‍കിയതിലും ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. എന്നാല്‍ആരോപണം മുന്‍ വൈസ് ചാന്‍സലര്‍ നിഷേധിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമ്മർ ബാസ്‌ക്കറ്റ്‌ ബോള്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു

0
തിരുവല്ല :  വൈ.എം.സി.എയുടെയും പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷന്‍റെയും നേതൃത്വത്തിലുള്ള സമ്മർ...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

0
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ...

രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി ; ആരോപണവുമായി ബിജെപി നേതാവും മുൻ എംപിയുമായ എൽആർ...

0
ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ...

പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെമ്മാനി നിവാസികൾ മലയാലപ്പുഴ വില്ലേജ് ഓഫീസർക്ക്‌...

0
കോന്നി : മലയാലപ്പുഴ വില്ലേജിലെ ചെമ്മാനിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന്...