Friday, May 3, 2024 3:43 pm

സ്വപ്ന സുരേഷിനെതിരെ വധഭീഷണി ഉയര്‍ത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വധഭീഷണി ഉയര്‍ത്തിയ ആള്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസാണ് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. എറണാകുളത്തെ മരട് അനീഷ് (ഇയാള്‍ അറിയപ്പെടുന്ന ഗുണ്ടയാണ്) നമ്പര്‍ തന്നിട്ടാണ് വിളിക്കുന്നതെന്നായിരുന്നു നൗഫല്‍ സ്വപ്നയോട് ഞായറാഴ്ച ഫോണില്‍ വിളിച്ച്‌ പറഞ്ഞത്. മുഖ്യമന്ത്രിയ്ക്കും ജലീലിനും പിന്നാലെയുള്ള നടത്തം നിര്‍ത്താന്‍ മരട് അനീഷ് പറഞ്ഞിട്ടുണ്ട്. – ഇങ്ങിനെയായിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ നൗഫല്‍ സംഭാഷണം തുടങ്ങുന്നത്.

നിങ്ങള്‍ എന്തിനാ എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നത് എന്ന് സ്വപ്ന ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ തട്ടും എന്ന് പറഞ്ഞാല്‍ തട്ടിയിരിക്കും എന്നായിരുന്നു ഇയാളുടെ മറുപടി. കുഴപ്പമില്ല, നിങ്ങളെ എനിക്കറിയില്ല. ഇനി നിങ്ങള്‍ എന്നെ ശല്യപ്പെടുത്തരുത് – ഇതായിരുന്നു സ്വപ്നയുടെ മറുപടി. “മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ നീയും സരിതയും പിസി ജോര്‍ജും ഒന്നും ആയിട്ടില്ല. ആവുമ്പോ  പറയാട്ടോ. നിങ്ങള്‍ കേരളത്തില്‍ വാഴില്ലാട്ടോ…നൗഫലാ പറയുന്നത്. പെരിന്തല്‍മണ്ണ നൗഫലാ പറയുന്നേ”- ഇങ്ങിനെ പറഞ്ഞാണ് നൗഫല്‍ ഫോണ്‍ വിളി അവസാനിപ്പിക്കുന്നത്. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കാനാണ് തീരുമാനം. അതേസമയം മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണ് നൗഫല്‍ എന്ന് കുടുംബം പറയുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിര്‍ത്താനും ആരോപണങ്ങള്‍ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കില്‍ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. നേരത്തെ ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍ വിളികളാണ് ലഭിച്ചതെങ്കില്‍, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള നേരിട്ടുള്ള ഫോണ്‍ വിളികളാണ് ഇപ്പോള്‍ വരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയം ; പ്രസവ സമയത്ത് ലേബര്‍...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി....

കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

0
മുളക്കുഴ : കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ്...

റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ മനസുലയ്ക്കുന്നത് ; കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

0
തിരുവനന്തപുരം: പനമ്പള്ളി നഗറില്‍ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്...

ട്രാൻസ്ഫോർമറിന്‍റെ സംരക്ഷണ വേലിയിലും അനുബന്ധ പോസ്റ്റിലും വള്ളിച്ചെടികൾ പടര്‍ന്നു നില്‍ക്കുന്നു ; കുലുക്കമില്ലാതെ അധികൃതര്‍

0
ഒലവക്കോട് : റെയിൽവേ സ്റ്റേഷനിലേക്കുള്ള പഴയ റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സംരക്ഷണ...