എ.കെ.ജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന്​ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിനെ (32) പോലീസ് ജാമ്യം നല്‍കി വിട്ടയച്ചു. സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ശനിയാഴ്ച രാത്രി ഇയാളെ കന്‍റോണ്‍മെന്റ്​ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണത്തില്‍ വകുപ്പ് നിലനില്‍ക്കില്ലെന്ന് കണ്ടതോടെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25നാണ് റിജു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഓഫിസ് ആക്രമിച്ചതിന് തിരിച്ചടിയായി എ.കെ.ജി സെന്ററിന്റെ  ഒരു ജനല്‍ ഗ്ലാസെങ്കിലും എറിഞ്ഞുപൊട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇതിനു ശേഷമാണ്​ എ.കെ.ജി സെന്ററിന് നേരെ അജ്ഞാതന്‍ സ്ഫോടകവസ്തുവെറിഞ്ഞത്. ശനിയാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്​തെങ്കിലും സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ റിജുവിന് പങ്കുള്ളതായി കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ, കേരള പോലീസ്‌ നിയമത്തിലെ 120(ഒ) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഐ.പി.സി 153 എ കേസ്​ നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ കേരള പോലീസ്‌ നിയമത്തിലെ 120(ഒ) മാത്രം ചുമത്തി റിജുവിനെ ഞായറാഴ്ച രാവിലെ വിട്ടയക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...