വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

For full experience, Download our mobile application:
Get it on Google Play

കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ നേരിൽക്കണ്ടപ്പോൾ വിവാഹമോചനവും. നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് പാകിസ്ഥാൻ മുൻ മന്ത്രി കോടതിയെ സമീപിച്ചു. സിന്ധ് പ്രവിശ്യാ മുൻമന്ത്രിയായ ഗുലാം റസൂൽ ഉന്നാറാണ് ഭാര്യ റസിയ അർബാബിനെതിരേ കറാച്ചി സെഷൻസ് കോടതിയിൽ പരാതിനൽകിയത്. പാകിസ്ഥാനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് (പി.ഇ.സി.എ.) പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട റസിയ, എ.ഐ. നിർമിത ചിത്രം നൽകി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ചിത്രങ്ങൾ വിശ്വസിച്ച റസൂൽ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോളിലൂടെ വിവാഹിതരായി. ചടങ്ങുകൾക്കുശേഷം ഭാര്യയെ നേരിൽക്കണ്ടപ്പോഴാണ് തട്ടിപ്പു പുറത്താത്. നേരിൽക്കണ്ട യുവതിയുടെ മുഖവും മുൻപ് അയച്ചുനൽകിയ ഫോട്ടോയും തമ്മിൽ യാതൊരു സാമ്യവുമില്ലായിരുന്നു. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. യുവതി നിരന്തരം ശല്യംചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മരണപ്പെട്ടെന്ന രീതിയിലുള്ള വ്യാജവാർത്തകളും ഫോട്ടോകളും ഇവർ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...