Thursday, May 2, 2024 8:37 pm

പഞ്ചാബില്‍ വന്‍ ഹെറോയിന്‍ വേട്ട ; 80000 രൂപയുടെ കള്ളപ്പണവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. ആറ് പേരെ അറസ്റ്റ് ചെയ്തു. 300 ഓളം പോലീസുകാരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഡി.എസ്.പി, എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വിവിധയിടങ്ങളിലായി എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. സംശയമുള്ള നിരവധി വീടുകള്‍ പൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

പ്രദേശത്ത് വന്‍ തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ നിയന്ത്രിക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് സ്വപന്‍ ശര്‍മ്മ പറഞ്ഞു. 13 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിന്നായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലമുകളിലെ നെൽകൃഷിക്ക് നൂറ് മേനി വിളവ്

0
റാന്നി: റാന്നി പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക്...

തൃശൂരും മാവേലിക്കരയും ജയം ഉറപ്പ് ; സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍

0
തിരുവനന്തപുരം :തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടുസീറ്റ് ഉറപ്പെന്ന് സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍. തൃശൂരും...

പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് : വിദേശകാര്യമന്ത്രാലയം

0
നൃൂഡൽഹി : ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട കർണാടക ഹാസനിലെ എൻഡിഎ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ; ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഉത്തരവ് നാളെ

0
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ...