മലമുകളിലെ നെൽകൃഷിക്ക് നൂറ് മേനി വിളവ്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക് നൂറുമേനി വിളവ്. കൂനംങ്കര ബഥനി മലയോട് ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ പുരയിടത്തിൽ മീതുഭവനില്‍ രാധാമണിയും മോഹനൻ പിള്ളയും ചേർന്നാണ് നെൽകൃഷി ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും നെൽകൃഷി പൂർണ വിജയത്തിലെത്തിക്കുവാൻ കഴിഞ്ഞു. ജനുവരി മാസം കൃഷി ആരംഭിക്കുമ്പോൾ ഹൃസ്വകാല നെൽ വിത്തിന്റെ ലഭ്യത കുറവ് വന്നതോടെ കൃഷിഭവന്റെ സഹായത്തോടെ ആലപ്പുഴ വെട്ടിയാർ ഗ്രാമപഞ്ചായത്തിൽ നിന്നും എത്തിച്ചു കൊണ്ടാണ് കൃഷി ആരംഭിച്ചത്. ഒന്നര ഏക്കർ നെൽകൃഷിക്ക് പുറമേ ഒരേക്കറിൽ ചോള കൃഷി ആരംഭിച്ചു. ഇരു കൃഷികളും മികച്ച വിളവാണ് നൽകിയത്.

നെൽപ്പാടങ്ങൾ ഇല്ലാത്ത പെരുനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച നെൽകൃഷിക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും വലിയ പിന്തുണയാണ് നൽകിയത്. കൂടുതൽ പ്രദേശങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ആദ്യ നെൽകൃഷി പൂർണ്ണ വിജയത്തിൽ എത്തിക്കാൻ വേനൽ മഴ വൈകിയതോടെ ഒരു കുളം കൂടി കുഴിച്ച് വെള്ളം പമ്പ് ചെയ്താണ് കൃഷി വിജയത്തിൽ എത്തിച്ചത്. വിളവെടുപ്പ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, വൈസ് പ്രസിഡന്റ് ഡി.ശ്രീകല, അംഗം രാജം ടീച്ചർ, സാമ്പത്തിക സ്ഥിതിവിവര കണക്ക് അഡിഷണൽ ജില്ലാ ഓഫീസർ പി സേതുനാഥ്,സ്റ്റാറ്റിക്കൽ ഓഫീസർ ഒ. സുബ്രഹ്മണ്യം കൃഷി ഓഫീസർ ടി.എസ് ശ്രീതി , സീനിയർ കൃഷി അസിസ്റ്റന്റുമാരായ എൻ ജിജി, ജ്യോതിഷ് കുമാർ, ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് സാലിഹ് കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...