Sunday, April 28, 2024 7:09 pm

പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയി ; മാതാപിതാക്കളും ബന്ധുക്കളും കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുത്തശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ മാസം 16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പ്രതിയായ ചെറിയച്ഛനും പ്രതിയോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മുത്തശിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ കസ്‌റ്റഡിയില്‍ എടുത്തെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല.

കേസില്‍ റിമാന്റിലായിരുന്ന ചെറിയച്ഛന്‍ നിലവില്‍ ജാമ്യത്തിലാണ്. കേസിലെ വിചാരണയ്‌ക്ക് മുമ്പായി കുട്ടിയെ സ്വധീനിക്കാനാകും കൊണ്ടുപോയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ദമരുതി വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍

0
റാന്നി: പൊതുമരാമത്ത് റോഡ് വികസിച്ചപ്പോള്‍ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍. മന്ദമരുതി വെച്ചൂച്ചിറ...

ഉപാസത് ദിനങ്ങൾ കഴിഞ്ഞു : ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ...

ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ...

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...