Monday, May 13, 2024 11:06 am

മന്ദമരുതി വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമരാമത്ത് റോഡ് വികസിച്ചപ്പോള്‍ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍. മന്ദമരുതി വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെയാണ് നാട്ടുകാരുടെ സഞ്ചാരമാര്‍ഗം ഇല്ലാതായത്. കുന്നം ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിച്ച് വിശ്വബ്രാഹ്മണ കോളേജിന് മുന്നിലെത്തുന്ന റോഡിലാണ് വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചത്. റോഡ് വീതി കൂട്ടി നിര്‍മ്മിച്ചപ്പോള്‍ വിശ്വബ്രാഹ്മണ കോളേജിന് സമീപത്തെ വളവും വീതി കൂട്ടി. ഇതോടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത കുന്നം ക്ഷേത്രത്തിലേക്കുള്ള ഗ്രാമീണ റോഡ്
ഇടിച്ചു കളഞ്ഞു.

ടാറിംങ് നടക്കുമ്പോള്‍ ഈ റോഡ് പുനര്‍ നിര്‍മ്മിച്ചു തരുമെന്ന് കരാറുകാരന്‍ അന്ന് നാട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ വാക്കു പാലിക്കാതെ കരാറുകാരന്‍ മടങ്ങി. രണ്ടു വര്‍ഷത്തിലധികമായി നാട്ടുകാര്‍ റോഡില്‍ പ്രവേശിക്കുന്നത് പടിയുണ്ടാക്കിയാണ്. പ്രധാനപാതയില്‍ ഗതാഗത തടസം ഉണ്ടാകുമ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് ഈ വഴിയിലൂടെ കടന്നു പോകുവാന്‍ കഴിയുമായിരുന്നു. മൂന്നടിയോളം പൊക്കത്തില്‍ ഇടിച്ചതോടെ ഇപ്പോള്‍ വാഹന ഗതാഗതം നിലച്ചു. ഈ റോഡിന്‍റെ ഗുണഭോക്താക്കളായുള്ള മുപ്പതോളം വീട്ടുകാര്‍ കുന്നം ജംങ്ഷനിലൂടെ ചുറ്റികറങ്ങി വേണം ഇപ്പോള്‍ സഞ്ചരിക്കാന്‍. അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡ് പുനര്‍നിര്‍മ്മിച്ചു നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് സി.പി.ഐ ; അവകാശപ്പെട്ടതെന്ന് മാണി ഗ്രൂപ്പ്

0
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ...

പ്രിയ വർഗീസിന്റെ വിവാദ നിയമനം ; കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ കേരളത്തിന് ആകില്ലെന്ന് യുജിസി

0
ഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം...

ചുങ്കപ്പാറ ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന...

ഡൽഹിക്കു പിന്നാലെ ജയ്പൂരിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

0
ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ്....