Thursday, May 2, 2024 7:45 am

താമരശ്ശേരി ചുരത്തില്‍ കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ യാത്ര ; നടപടിയുമായി എം.വി.ഡി

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാറിന്റെ വാതിലിന്റെ വശങ്ങളില്‍ എഴുന്നേറ്റിരുന്ന് അരയ്ക്കുമുകളിലേക്കുള്ള ശരീരഭാഗങ്ങള്‍ പുറത്തേക്കിട്ട് യുവാക്കളുടെ അപകടകരമായ യാത്ര. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മലപ്പുറം മുണ്ടാര്‍പറമ്പിലെ ഒരുകോളേജിലെ ബിരുദവിദ്യാര്‍ഥികള്‍ ചുരംപാതയിലൂടെ അപകടകരമായരീതിയില്‍ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ അഞ്ചംഗസംഘത്തില്‍ മൂന്നുപേരാണ് ഗ്ലാസ് താഴ്ത്തി സൈഡ് ഡോറില്‍ ഇരുന്ന് ആരവംമുഴക്കി യാത്രചെയ്തത്.

ചുരംപാതയില്‍ ചാറ്റല്‍മഴയുള്ള സമയത്തായിരുന്നു മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘം യാത്ര നടത്തിയത്. തൊട്ടുപിറകില്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്താവുകയും പരാതിയായി മുന്നിലെത്തുകയും ചെയ്തതോടെ മോട്ടോര്‍വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തി.

അപകടകരമായ യാത്രനടത്തിയ ഇന്നോവകാര്‍ കണ്ടെത്തി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിച്ച ഏറനാട് തൊട്ടിലങ്ങാടി സ്വദേശി ആദിലിന്റെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യും. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷൈനി മാത്യു, എം.വി.ഐ. പി.ജി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്. അപകടകരമായ രീതിയില്‍ കാറോടിച്ച്‌ ട്രാഫിക് നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും ; വൈകുന്നേരം വരെ മഴ തുടരും

0
ദുബായ്: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മിക്ക എമിറേറ്റുകളിലും ഇന്ന്...

രാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി ; സരയൂ തീരത്തെ ആരതിയിലും പങ്കെടുത്തു

0
അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു....

ഗാന്ധി കുടുംബാം​ഗങ്ങൾ മത്സരിക്കുമോ? ; അമേഠിയിലും റായ്ബറേലിയിലും തീരുമാനം ഇന്ന് ഉണ്ടായേക്കും

0
ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച...

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും

0
ന്യൂഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം...