Saturday, May 11, 2024 2:46 am

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും ; വൈകുന്നേരം വരെ മഴ തുടരും

For full experience, Download our mobile application:
Get it on Google Play

ദുബായ്: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു. ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബായ് , ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും. ദോഹതീരത്ത് നിന്ന് എത്തുന്ന മഴ മേഘങ്ങൾ മണിക്കൂറുകളോളം യു.എ.ഇയിൽ പെയ്ത ശേഷം വൈകുന്നേരത്തോടെ ഒമാനിലേക്ക് നീങ്ങും. റോഡിലും താമസമേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലവെള്ള പാച്ചിൽ കണക്കിലെടുത്ത് മലയോരമേഖലയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, ജോലി സമയത്തിൽ ഇളവ് എന്നിവ അനുവദിക്കാൻ യു.എ.ഇ തൊഴിൽമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

0
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ...

മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

0
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും...

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...