Monday, June 3, 2024 6:13 pm

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ആവശ്യത്തിന് ഹോണ്‍ അടിക്കുന്നത് ശീലമാക്കണമെന്നും അമിതമായ ശബ്ദം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അസ്വസ്ഥമാക്കുമെന്ന് എംവിഡി അറിയിച്ചു. ഡ്രൈവര്‍മാര്‍ ഓരോ ഹോണ്‍ അടിക്ക് ശേഷവും ആത്മപരിശോധന നടത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഓരോ വാഹനങ്ങളിലും ഏത് തരം ഹോണുകള്‍ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോള്‍ അതില്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഹോണ്‍ ഉണ്ടായിരിക്കണമെന്ന് സിഎംവിആര്‍ ചട്ടം 119ല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റുതരം ഹോണുകള്‍ ഉപയോഗിക്കുന്നതു മാത്രമല്ല, ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകള്‍ വാഹനത്തിന്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണെന്നും എംവിഡി വ്യക്തമാക്കി.

എംവിഡിയുടെ കുറിപ്പ്: “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ ഹോൺ എന്നാൽ കൊമ്പ് എന്നാണർത്ഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക. സ്വാഭാവികം. ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കിൽ.., പ്രയാസമാണല്ലെ. നമ്മുടെ റോഡ് സംസ്കാരത്തിൽ അമിത പ്രാധാന്യം കാരണം റോഡുകളിൽ കാതുകളെ നിറയ്ക്കുന്നതിനേക്കാളേറെ പോക്കറ്റ് കാലിയാക്കുന്നുമുണ്ട് ഹോണുകൾ.

വാഹനങ്ങളിൽ ഇതൊരു അത്യാവശ്യഘടകമാണോ ?
മറ്റു രാജ്യങ്ങളിൽ ഹോണിന് വലിയ പ്രധാന്യമൊന്നും ഇല്ല. റോഡിൽ ഇൻഡിക്കേറ്ററുകൾ അഥവാ മുന്നറിയിപ്പ് സൂചനകൾക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു സുരക്ഷാസംസ്കാരമാണ് അവർക്കുള്ളത്. അത്യാവശ്യഘട്ടങ്ങളിലെ ഒരു സുരക്ഷാ ഉപകരണം മാത്രമാണവർക്ക് ഹോണുകൾ. ഹോണിനോടുള്ള അമിതാവേശം കാരണം വാഹന ഡിസൈനിംഗിൽ അവയ്ക്ക് പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടി വന്നതിൻ്റെ ഫലമാണ് IS 1884:1993. അത് പ്രകാരം നാല് തരം ഇലക്ട്രിക് ഹോണുകൾ മാത്രമാണ് നിലവിൽ വാഹനങ്ങളിൽ അനുവദനീയമായിട്ടുള്ളത്.

Type 1 – AC Magneto, Type 2A – DC 12/24V, Type 2B – DC 12/24V, Type 3 – DC12/24V wind tone.
Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം. അതിൽ കൂടുതലുള്ളവ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ വിളിച്ചു വരുത്തും. ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകൾ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോൾ അതിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു ഹോൺ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ൽ നിർബന്ധമാക്കിയിട്ടുമുണ്ട്.

Type1 – Mopeds, Scooters and Motor Cycle, Type 2A – 2, 3 Wheelers & Quadricycles, Type 2B – Quadricycles, Cars & Commercial Vehicles, Type 3 – Quadricycles, Cars & Commercial Vehicles.
മറ്റുതരം ഹോണുകൾ ഉപയോഗിക്കുന്നതു മാത്രമല്ല ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകൾ വാഹനത്തിൻ്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം എന്നത് എല്ലാവർക്കും അറിയാം. കൂടാതെ സ്ഥിരമായ അതിൻ്റെ ഉപയോഗം അതുപയോഗിക്കുന്നവർക്ക് തന്നെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുമുണ്ട്. ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണം. Less Horn, Low Horn & thus, No ‘Horn’.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യുട്ടിൽ ഓർബിറ്റൽ അതെറെക്ടമി ചികിത്സക്കു തുടക്കം

0
പത്തനംതിട്ട : ഹൃദയത്തിലെ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം...

കാഴ്ചയുടെ വിരുന്നൊരുക്കി എണ്ണൂറാംവയല്‍ സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമായി

0
വെച്ചൂച്ചിറ: കാഴ്ചയുടെ വിരുന്നൊരുക്കി എണ്ണൂറാംവയല്‍ സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമായി. പ്രവേശനോത്സവം വ്യത്യസ്തമാക്കുന്നതിൽ...

അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു ; അബ്ദുൽ റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും

0
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു

0
കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ്...