Sunday, May 5, 2024 7:40 am

പേ വിഷ ബാധ : വൈക്കത്തെ തെരുവു നായകളെ കൂട്ടത്തോടെ കൊല്ലില്ല ; പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പേപ്പട്ടി വിഷ ബാധ സ്ഥിരീകരിച്ച കോട്ടയം വൈക്കം മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് നഗരസഭ. പേവിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവുനായകളെയും പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ച് നിരീക്ഷിക്കും. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് അടക്കം പ്രതിരോധ ചികിത്സ നല്‍കാനും ധാരണയായി. പേ പിടിച്ച തെരുവു നായയുടെ കടിയേറ്റത് നാലു പേര്‍ക്കാണ്. എങ്കിലും വൈക്കം നഗരസഭയിലാകെ ആശങ്ക പടര്‍ത്തുന്ന സംഭവമായി ഇത് മാറി. പേ വിഷ ബാധ സ്ഥിരീകരിച്ച നായ മറ്റ് തെരുവു നായകളെയും കടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്.

മുഴുവന്‍ തെരുവു നായകളെയും കൊന്നൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നത്. എന്നാൽ നിയമപരമായി ഇത് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പേ വിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവു നായകളെയും പിടിച്ച് പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഇരുപത്തിയെട്ട് ദിവസം നിരീക്ഷണത്തില്‍ വെയ്ക്കാനാണ് തീരുമാനം. ഈ നായകള്‍ക്ക് പേ വിഷ പ്രതിരോധ മരുന്നും നല്‍കും.

നിരീക്ഷണ കാലയളവിന് ശേഷം പേവിഷ ബാധ സ്ഥിരീകരിക്കുന്ന നായകളെ കൊല്ലാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ നാലു പേരുടെ ബന്ധുക്കള്‍ക്കും ഇവരെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് ; അന്വേഷണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു, കുറ്റപത്രം നൽകാനാകാതെ...

0
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും...

24 ലക്ഷം വിദ്യാര്‍ഥികള്‍ ; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന് ; മാര്‍ഗനിര്‍ദേശങ്ങള്‍

0
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30...

മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

0
തിരുവനന്തപുരം: നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു...

സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം ; ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തും

0
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ്...