ദിവസവാടകയില്‍ എടുത്ത കാറുമായി മുങ്ങിയ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ദിവസവാടകയില്‍ എടുത്ത കാറുമായി മുങ്ങിയ പ്രതി പോലീസ് പിടിയില്‍. കാര്‍ എടുത്തശേഷം പണവും വാഹനവും മടക്കി നല്‍കാത്ത പട്ടിത്താനം സ്വദേശി ആന്‍റണി വര്‍ഗീസാണ് (33) കുറവിലങ്ങാട് പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമവും കഞ്ചാവ് വില്‍പനയുമടക്കം നിരവധി കേസുകളുണ്ട്. പൂച്ചാക്കല്‍ സ്വദേശിയായ പ്രശാന്തില്‍നിന്നാണ് ഇയാള്‍ ഒരാഴ്ചത്തേക്ക് മാരുതി ബ്രെസ കാര്‍ വാടകക്കെടുത്തത്. ഇതിനുശേഷം വാഹന ഉടമ വാടകക്കും വാഹനത്തിനുമായി ഫോണില്‍ വിളിച്ചിട്ടും ഇയാള്‍ ഫോണ്‍ ഓഫ്ചെയ്ത് മുങ്ങി. തുടര്‍ന്ന് പ്രശാന്ത് കുറവിലങ്ങാട് പോലീസിൽ പരാതി നല്‍കുകയായിരുന്നു. കുറവിലങ്ങാട് എസ്.എച്ച്‌.ഒ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...