പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍. തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവലാണെന്ന് മനസിലാക്കുന്നു. കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോമാണെന്നും വി.കെ ശ്രീരാമന്‍ പറഞ്ഞു. ഈ അഭിപ്രായം ശരിയാണെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ അഭിപ്രായപ്രകടനത്തില്‍ പക്വത ഉണ്ടായിരുന്നില്ലെന്നും വി.കെ ശ്രീരാമന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. പുലിക്കളി എന്ന നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വി.കെ ശ്രീരാമന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച് പുലികളി സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ പരാമര്‍ശം. കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തില്‍ ഈ കുംഭകുലുക്കിക്കളിയെ ശാര്‍ദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ശ്രീരാമന്‍ നടത്തിയ പ്രസ്താവന ‘ബോഡി ഷേമിങ്’ ആണെന്ന് ചൂണ്ടിക്കാട്ടി അയ്യന്തോള്‍ പുലിക്കളി ദേശം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...