തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി. സൈനിക യുദ്ധത്തിൽ ഫലം കാണാനായില്ല, അതിനാൽ ഇപ്പോൾ അടുത്ത പരാജയത്തിന് ‘സാമ്പത്തിക യുദ്ധം’ എന്നാണ് അവർ പേരിട്ടിരിക്കുന്നത് എന്നും കാസിം ഗരീബാബാദി പ്രതികരിച്ചു. ഇറാനെതിരെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ‘സാമ്പത്തിക നടപടി’ ആരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിനോടായിരുന്നു ഇറാൻ ഉപവിദേശകാര്യ മന്ത്രിയുടെ പ്രതികരണം
സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്
RECENT NEWS
Advertisment




























