Friday, May 3, 2024 5:47 pm

50 മൈക്രോണിനു മുകളിലുള്ള കവറുകൾ ഉപയോഗിക്കാം ; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്. ഈ രണ്ടു പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

ജൂലൈ 1 നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിൽ വന്നത്. നിരോധനം നിലവിൽ വന്നപ്പോൾ മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു പല മാനദണ്ഡ പ്രകാരം പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് ഓൾ കേരള ഡിസ്പോസബിൾ ഡീലേഴ്സ് അസോസിയേഷനാണു ബോർഡിനെ സമീപിച്ചത്.

ബോർഡിന്റെ പട്ടിക പ്രകാരം താഴെ പറഞ്ഞവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകൾ:-
പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല, പ്ലാസ്റ്റിക് സ്പൂൺ തെർമോക്കോൾ, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിർമിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ എന്നിവയും പ്ലാസ്റ്റിക് ഗാർബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം).കാൻഡി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയർ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂൺ, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, സ്വീറ്റ് ബോക്സ്, 500 മില്ലിലീറ്ററിൽ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം എന്നിവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകൾ. പകരം പട്ടികയിൽ നിർദ്ദേശിക്കുന്ന പ്ലാസ്റ്റിക്കുകൾ വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പർ ബാഗ് പോളി ലാക്റ്റിക് ആസിഡ് (പിഎൽഎ) ആവരണമുള്ള പേപ്പർ കപ്പ് പേപ്പർ പ്ലേറ്റ് പേപ്പർ സ്ട്രോ പ്ലാസ്റ്റിക് കണ്ടെയ്നർ തടി സ്പൂൺ, സ്റ്റീൽ സ്പൂ‍ൺ വളമാക്കാവുന്ന ഗാർബേജ് ബാഗ് പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു ; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

0
നൃൂഡൽഹി : സെബിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് അദാനി കമ്പനികൾക്ക്...

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക്...

0
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു....

ഹേമന്ത് സോറന് തിരിച്ചടി ; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

0
റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി....

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ് ; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി...

0
കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ...