മകനെ എത്രയും വേഗം കണ്ടെത്തി തരണമെന്ന് കാണാതായ ദീപക്കിന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മകനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദീപക്കിന്റെ അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നുവെന്നും ശ്രീലത പറഞ്ഞു. മുമ്പും വീടുവിട്ട് പോയി തിരികെ എത്തിയിട്ടുള്ളതിനാല്‍ ഇത്തവണയും തിരികെ വരുമെന്ന് കരുതിയാണ് പരാതികൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയിട്ടുള്ളതിനാല്‍ തിരികെ വരുമെന്ന് കരുതിയ ബന്ധുക്കള്‍ ഒരു മാസം വൈകിയാണ് പരാതി നല്‍കിയത്.

അന്വേഷണം തുടരുന്നതിനിടെ ജൂലായ് 17ന് കൊയിലാണ്ടി തീരത്ത് നിന്ന് ജീര്‍ണിച്ച ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. രൂപസാദൃശ്യം ഉള്ളതിനാല്‍ ദീപക്കാണെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയ്ക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലായ് ആറിനാണ്. തുടര്‍ന്ന് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...