ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. മട വീണ മൂലമ്പള്ളിക്കാട് – കരികാച്ചാട് 160 ഏക്കർ കൃഷി നശിച്ചു. കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ആണ് മട വീഴ്ച്ച തുടരുന്നത്. മഴക്കെടുതിയിൽ ആലപ്പുഴയിൽ ഭാഗികമായി നശിച്ച വീടുകള്‍ 30 ആയി. രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 44 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നു. 516കുടുംബങ്ങള്‍ ആണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. ആകെ 1771 പേര് ക്യാമ്പുകളിൽ ഉണ്ട്.
കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച
RECENT NEWS
Advertisment