Wednesday, May 22, 2024 2:16 pm

ടെറസില്‍ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി റോഡിലേക്കു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമരകം : ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍ (24) ആണു മരിച്ചത്. ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നുവീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി താഴെ റോഡിലേക്ക് വീഴുകയായിരുന്നു. സൂരി ഹോട്ടലിലെ ജീവനക്കാരനാണ്. 10 മാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വൈദ്യുതക്കമ്പിയിലും കടയുടെ ബോര്‍ഡിലും തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12നു കരിമ്പന്‍ സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: ലാലി, സഹോദരന്‍: അലന്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് : 110 പേരുടെ ജീവനെടുത്ത ദുരന്തം ; 51 പ്രതികൾ...

0
കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു....

മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ 20കാരൻ മരിച്ചു ; നിരവധിപ്പേർ ചികിത്സയിൽ

0
മൈസുരു: കർണാടകയിലെ മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു....

വീണ്ടും എണ്ണി, ജയം എംഎസ്എഫിന് തന്നെ : കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗൺസിലിൽ ചരിത്രത്തിലെ...

0
കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍...

സുപ്രീം കോടതി വിസമ്മതിച്ചു ; ഇടക്കാല ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ...

0
ന്യൂഡല്‍ഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിയിൽ സമർപ്പിച്ച...