Thursday, May 2, 2024 5:53 am

പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മലയാളി ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോള്‍  പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളില്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാല സാമ്പിള്‍ പരിശോധനാ ഫലം. 2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പാറില്‍  ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക,​ ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

ഇതില്‍ തക്കാളിയില്‍ മെറ്റാലാക്‌സില്‍, കാരറ്റില്‍ ക്‌ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്‌സലി, സാമ്പാര്‍ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയില്‍ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തന്‍, കുമ്പളം എന്നിവയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്പിളുകള്‍ എന്നിവയിലും   കീടനാശിനിയുണ്ട്. പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ കര്‍ഷകരില്‍ നിന്ന് നേരിട്ടും സാമ്പിളെടുത്തിരുന്നു.

കീടനാശിനിയുള്ളവ (പൊതുവിപണി)-ചുവന്ന ചീര, കാപ്‌സിക്കം, ബജിമുളക്, ഉലുവ, പുതിന, ബീന്‍സ്, കത്തിരി, കോവയ്ക്ക, പാവയ്ക്ക, സലാഡ് വെള്ളരി, പയര്‍, മല്ലി, ജീരകം, ഇഞ്ചി, പെരുംജീരകപ്പൊടികള്‍.

കണ്ടെത്താത്തവ- കാബേജ്, ചേമ്പ് , ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തന്‍ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട.

പച്ചക്കറിയിലെ വിഷാംശം
പൊതുവിപണിയില്‍ 47.62 സാമ്പിളില്‍
കര്‍ഷകരില്‍ നിന്ന് 18.18
ഇക്കോ ഷോപ്പ് 15.79
ജൈവമെന്ന പേരിലുള്ളവ 19.44

മുന്‍കരുതല്‍
പച്ചക്കറി മുറിച്ച്‌ പുളിവെള്ളത്തില്‍ കഴുകുന്നത് വിനാഗിരി വെള്ളം, വെജിറ്റബിള്‍ വാഷ് എന്നിവയേക്കാള്‍ ഫലപ്രദമാണ്. പഴങ്ങള്‍, ഫ്‌ളവര്‍, കാരറ്റ് പോലുള്ളവ മുറിക്കാതെ കഴുകാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന ; രണ്ട് പേർ‌ അറസ്റ്റിൽ

0
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു പേർ...

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

0
ഡൽഹി: ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ് വ്യാഴാഴ്ച പരിഗണിക്കാൻ ലിസ്റ്റ്...

ദി​നോ​സ​റു​ക​ളെ പോ​ലെ കോ​ൺ​ഗ്ര​സും രാ​ജ്യ​ത്ത് നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ടും ; വിവാദ പരാമർശവുമായി രാ​ജ്നാ​ഥ് സിം​ഗ്

0
ആ​ഗ്ര: ദി​നോ​സ​റു​ക​ളെ പോ​ലെ കോ​ൺ​ഗ്ര​സും രാ​ജ്യ​ത്ത് നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി...

കോട്ടയത്ത് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

0
കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി...