Saturday, May 18, 2024 9:35 pm

വാട്ടര്‍ അഥോറിറ്റിയുടെ മാന്‍ഹോള്‍ മൂടികള്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : പോത്തന്‍കോട്, ആറ്റിങ്ങല്‍ മേഖലയില്‍ വാട്ടര്‍ അഥോറിറ്റിയുടെ മാന്‍ഹോള്‍ മൂടികള്‍ മോഷണം പോകുന്നത് പതിവായി. രണ്ടാഴ്ചയ്ക്കിടെ ഏഴ് മാന്‍ഹോള്‍ മൂടികളാണ് കള്ളന്മാര്‍ കൊണ്ടു പോയത്. ഒന്നിന് 20,000 രൂപ വിലയുള്ള മാന്‍ഹോള്‍ മൂടികളാണ് മോഷണം പോയത്. പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നായാണ് ഏഴ് മാന്‍ഹോള്‍ മൂടികള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. തിരക്കേറിയ പ്രധാന റോഡുകളില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാന്‍ഹോള്‍ മൂടികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

മുദാക്കല്‍ പഞ്ചായത്തില്‍ അയിലം പാറയടി റോഡിലും, വാളക്കാട് ചെമ്പകമംഗലം റോഡില്‍ തേമ്പ്രാക്കോണം ഭാഗത്തും സ്ഥാപിച്ചിരുന്ന രണ്ട് വീതം മാന്‍ഹോള്‍ കവറുകളും, പോത്തന്‍കോട് പഞ്ചായത്തില്‍ വെള്ളാണിക്കല്‍പാറ വേങ്ങോട് റോഡില്‍ തച്ചപ്പള്ളി ദേവി ക്ഷേത്രത്തിന് സമീപവും, മുരുക്കുംപുഴ പോത്തന്‍കോട് റോഡില്‍ വാവറയമ്പലം ജംക്ഷന് സമീപവും വാവറയമ്പലം മണ്ണറയിലും സ്ഥാപിച്ചിരുന്ന ഓരോ മാന്‍ഹോള്‍ കവറുകളും ആണ് മോഷണം പോയത്.

മോഷണം പോയ മാന്‍ഹോള്‍ മൂടികള്‍ക്ക് 80 കിലോയോളം ഭാരം വരുമെന്ന് അധികൃതര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മൂന്നിലധികം പേര്‍ ചേര്‍ന്നാവും മോഷണം നടത്തിയതെന്നാണ് നിഗമനം. കാസ്റ്റ് അയണ്‍ നിര്‍മ്മിത മൂടികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വാട്ടര്‍ അഥോറിറ്റി ആറ്റിങ്ങലിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആറ്റിങ്ങല്‍ പോലീസിലും, ആറിന് പോത്തന്‍കോട് പോലീസിലും പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകളുടെ വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മാന്‍ഹോള്‍ കവറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മാന്‍ഹോള്‍ കവറുകള്‍ നഷ്ടപ്പെട്ടതോടെ വന്‍ റോഡപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ടാറിനടിയിലൂടെയാണ് പൈപ്പ് ലൈനുകള്‍ കടന്നു പോകുന്നത്. മാന്‍ഹോളുകളുടെ മൂടി നഷ്ടപ്പെട്ടതോടെ ഇവിടെ തുറന്ന് കിടക്കുകയാണ്.

രണ്ട് മീറ്ററോളം താഴ്ചയും ഒരു മീറ്ററോളം വീതിയും മാന്‍ഹോളുകള്‍ക്കുണ്ട്. വാഹനങ്ങള്‍ പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ മാന്‍ഹോളുകളുടെ മൂടിയില്ലാത്തത് കാണാന്‍ കഴിയുകയുള്ളു. എന്നാല്‍ കവര്‍ച്ച സംഘത്തില്‍ മൂന്നിലധികം ആള്‍ക്കാര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രത്യേകതരം ലോക്കിങ് സംവിധാനത്തിലാണ് ഭാരമേറിയ മൂടികള്‍ സ്ഥാപിക്കുന്നത്. ഇവ ലോക്ക് ഇളക്കി ഉയര്‍ത്തണമെങ്കില്‍ മൂന്നിലധികം ആള്‍ക്കാര്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെണ്‍കുട്ടികള്‍ വലിയ അബദ്ധങ്ങളില്‍ ചാടുന്ന സംഭവങ്ങള്‍ പതിവാകുന്നു ; സുപ്രധാന നിരീക്ഷണവുമായി വനിത കമ്മീഷൻ

0
കൊച്ചി: പ്രണയ ബന്ധങ്ങള്‍, വിവാഹ ബന്ധങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടുകളിലുള്ള കുടുംബ ബന്ധങ്ങള്‍...

സർക്കാർ അറിയിപ്പുകൾ

0
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍...

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും ; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന...

0
കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി...

തൃശൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികള്‍ മരിച്ചു

0
തൃശൂര്‍ : ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളില്‍ രണ്ടു കുട്ടികള്‍...