വാട്ടര്‍ അഥോറിറ്റിയുടെ മാന്‍ഹോള്‍ മൂടികള്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : പോത്തന്‍കോട്, ആറ്റിങ്ങല്‍ മേഖലയില്‍ വാട്ടര്‍ അഥോറിറ്റിയുടെ മാന്‍ഹോള്‍ മൂടികള്‍ മോഷണം പോകുന്നത് പതിവായി. രണ്ടാഴ്ചയ്ക്കിടെ ഏഴ് മാന്‍ഹോള്‍ മൂടികളാണ് കള്ളന്മാര്‍ കൊണ്ടു പോയത്. ഒന്നിന് 20,000 രൂപ വിലയുള്ള മാന്‍ഹോള്‍ മൂടികളാണ് മോഷണം പോയത്. പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നായാണ് ഏഴ് മാന്‍ഹോള്‍ മൂടികള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. തിരക്കേറിയ പ്രധാന റോഡുകളില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാന്‍ഹോള്‍ മൂടികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

മുദാക്കല്‍ പഞ്ചായത്തില്‍ അയിലം പാറയടി റോഡിലും, വാളക്കാട് ചെമ്പകമംഗലം റോഡില്‍ തേമ്പ്രാക്കോണം ഭാഗത്തും സ്ഥാപിച്ചിരുന്ന രണ്ട് വീതം മാന്‍ഹോള്‍ കവറുകളും, പോത്തന്‍കോട് പഞ്ചായത്തില്‍ വെള്ളാണിക്കല്‍പാറ വേങ്ങോട് റോഡില്‍ തച്ചപ്പള്ളി ദേവി ക്ഷേത്രത്തിന് സമീപവും, മുരുക്കുംപുഴ പോത്തന്‍കോട് റോഡില്‍ വാവറയമ്പലം ജംക്ഷന് സമീപവും വാവറയമ്പലം മണ്ണറയിലും സ്ഥാപിച്ചിരുന്ന ഓരോ മാന്‍ഹോള്‍ കവറുകളും ആണ് മോഷണം പോയത്.

മോഷണം പോയ മാന്‍ഹോള്‍ മൂടികള്‍ക്ക് 80 കിലോയോളം ഭാരം വരുമെന്ന് അധികൃതര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മൂന്നിലധികം പേര്‍ ചേര്‍ന്നാവും മോഷണം നടത്തിയതെന്നാണ് നിഗമനം. കാസ്റ്റ് അയണ്‍ നിര്‍മ്മിത മൂടികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വാട്ടര്‍ അഥോറിറ്റി ആറ്റിങ്ങലിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആറ്റിങ്ങല്‍ പോലീസിലും, ആറിന് പോത്തന്‍കോട് പോലീസിലും പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകളുടെ വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മാന്‍ഹോള്‍ കവറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മാന്‍ഹോള്‍ കവറുകള്‍ നഷ്ടപ്പെട്ടതോടെ വന്‍ റോഡപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ടാറിനടിയിലൂടെയാണ് പൈപ്പ് ലൈനുകള്‍ കടന്നു പോകുന്നത്. മാന്‍ഹോളുകളുടെ മൂടി നഷ്ടപ്പെട്ടതോടെ ഇവിടെ തുറന്ന് കിടക്കുകയാണ്.

രണ്ട് മീറ്ററോളം താഴ്ചയും ഒരു മീറ്ററോളം വീതിയും മാന്‍ഹോളുകള്‍ക്കുണ്ട്. വാഹനങ്ങള്‍ പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ മാന്‍ഹോളുകളുടെ മൂടിയില്ലാത്തത് കാണാന്‍ കഴിയുകയുള്ളു. എന്നാല്‍ കവര്‍ച്ച സംഘത്തില്‍ മൂന്നിലധികം ആള്‍ക്കാര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രത്യേകതരം ലോക്കിങ് സംവിധാനത്തിലാണ് ഭാരമേറിയ മൂടികള്‍ സ്ഥാപിക്കുന്നത്. ഇവ ലോക്ക് ഇളക്കി ഉയര്‍ത്തണമെങ്കില്‍ മൂന്നിലധികം ആള്‍ക്കാര്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...