Sunday, May 5, 2024 8:24 am

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം : വാരാചരണവും വനാവകാശ കൈവശരേഖാ വിതരണവും ഓഗസ്റ്റ് 12ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ചിന് ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 190 കുടുംബങ്ങള്‍ക്കാണ് വനാവകാശരേഖ കൈമാറുന്നതെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

45.64 ഹെക്ടര്‍ ഭൂമിയാണ് 190 കുടുംബങ്ങള്‍ക്കായി നല്‍കുന്നത്. ആകെ 587 കുടുംബങ്ങള്‍ക്കാണ് വനാവകാശ രേഖ നല്‍കാനുള്ളത്. ഇപ്പോള്‍ നല്‍കുന്ന 190 കുടുംബങ്ങള്‍ കഴിഞ്ഞുള്ള 397 കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ വനാവകാശ രേഖ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 397 കുടുംബങ്ങളില്‍ മലമ്പണ്ടാര വിഭാഗവും ഉള്‍പ്പെടുന്നുണ്ട്. 22 വനവകാശ കമ്മറ്റികള്‍ വഴി ഗ്രാമസഭയിലൂടെയും തിരുവല്ല, അടൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍മാരും പിന്നീട് സംയുക്ത പരിശോധന നടത്തിയുമാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു.

വ്യക്തിഗതവും സാമൂഹ്യവുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അവകാശമുള്ളവരാണ് ഇത്തരം വിഭാഗക്കാരെന്ന് സമൂഹം മറന്നു പോകരുതെന്നും കളക്ടര്‍ പറഞ്ഞു. അര്‍ഹരായ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. വനാവകാശ കൈവശാവകാശ രേഖ ലഭിക്കുക എന്നത് ഒരു ജനതയുടെ എക്കാലത്തെയും ആവശ്യമാണ്. വനാവകാശ പട്ടയങ്ങള്‍ക്കൊപ്പം പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ്ണ മെഡലുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും മന്ത്രി കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്യും.

കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാവും. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ ഓറി തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.

വനത്തിലും വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവരുമായ 2274 പട്ടികവര്‍ഗ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. നിലവില്‍ ഈ പദ്ധതി പ്രകാരം രണ്ടു സെന്റ് മുതല്‍ 10 ഏക്കര്‍ വരെ നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വനഭൂമിയോ, സ്വന്തമായി ഭൂമിയോ കൈവശം ഇല്ലാത്ത 226 അപേക്ഷകരെയാണ് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ഡിഎഫ്ഒ പി. ജയകുമാര്‍ ശര്‍മ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത ; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

0
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്...

നിജ്ജാർ വധക്കേസ് ; കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

0
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ...

വര്‍ധിച്ചു വരുന്ന റോഡപകടം : വ്യാപക പരിശോധനയിൽ പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; ...

0
കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍...

സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ അതിക്രൂരമായി മർദിച്ച് പ്രധാനധ്യാപിക ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
ലഖ്നൗ: യുപി യിലെ ആഗ്രയിൽ സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി...