Monday, May 6, 2024 3:40 pm

ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം ; കൃഷി വ്യാപകമാക്കണം – മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ കൃഷി വ്യാപകമാക്കണം. ഓമല്ലൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിച്ചതു പോലെ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപകമാക്കി വിപണിയില്‍ എത്തിക്കണം. കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാനും ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ അടിസ്ഥാന താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നിരുന്നുവെന്നും ഇനി ശേഷിക്കുന്ന സ്ഥലങ്ങള്‍ തരിശുരഹിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണവും ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരണവും നടത്തി. കൃഷി ഓഫീസര്‍ റ്റി. സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, സുജാത, അജയന്‍, അന്നമ്മ, സുരേഷ് കുമാര്‍, റിജു കോശി, എന്‍. മിഥുന്‍, അമ്പിളി, എം.ആര്‍. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാജീവ്, ഓമല്ലൂര്‍ കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ തമ്പിക്കുട്ടി ജോഷ്വാ, കെ.എ. വര്‍ഗീസ്, പാടശേഖര സമിതി സെക്രട്ടറി ജോണ്‍സന്‍ പാപ്പനാട്ട്, മുതിര്‍ന്ന കര്‍ഷകന്‍ രാമചന്ദ്രന്‍ നായര്‍, ഓമല്ലൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് പി.ബി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

0
കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട്...

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന...

അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം ; പൂവിന്‍റെ വില്‍പ്പന കുത്തനെ ഇടിഞ്ഞുവെന്ന്‌ വ്യാപാരികള്‍

0
അടൂര്‍ : ഹരിപ്പാട്‌ സ്വദേശിയായ യുവതി മരിച്ചത്‌ അരളിപ്പൂവിലെ വിഷം മൂലമാണെന്ന...

നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ്...

0
കൊല്ലം : നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ...