Friday, May 3, 2024 4:21 pm

സര്‍വകലാശാലാ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണം ; ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നതായും വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്റെ അധികാരം ഉപയോ​ഗിച്ചാണ് അത് ചെയ്തത്. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സതീശന്‍ പറഞ്ഞു.

​കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധുനിയമനത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഭേദ​ഗതി ബില്‍ കൊണ്ടുവരുന്നതും ഇത്തരം അനധികൃത അധ്യാപക നിയമനത്തിനാണ്, ക്രമക്കേട് കാണിക്കാനാണ്.

നിലവില്‍ യുജിസിയുടേയും സെനറ്റിന്റേയും ചാന്‍സലറുടേയും പ്രതിനിധിയാണുള്ളത്. അവിടേക്ക് സര്‍ക്കാരിന്റെ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനേയും വയ്ക്കുകയാണ്. തുടര്‍ന്ന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ പേര് ​ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പാടൂള്ളൂ. അപ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കാനും ഇഷ്ടക്കാരുടെ പേര് ശുപാര്‍ശ ചെയ്യാനും കഴിയും. അങ്ങനെ വരുമ്പോള്‍ വിസി പൂര്‍ണമായും സര്‍ക്കാരിന്റെ അടിമയാകും.

ഇത് വളരെ ​ഗൗരവതരമായ കാര്യമാണ്. കാരണം പരസ്യമായാണ് അര്‍ഹരായ ആളുകള്‍ക്ക് നീതി നിഷേധിച്ച്‌ ബന്ധു നിയമനം നടത്തുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സര്‍ക്കാര്‍ നിയമവഴി തേടിയാല്‍ തങ്ങളും നിയമവഴി തേടുമെന്നും വിഷയാധിഷ്ടിതമായിട്ടാണ് പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികാഘോഷം സംഘടിപ്പിക്കും

0
ജിദ്ദ : കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു...

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...