Friday, May 3, 2024 9:52 am

ബിജെപി – യുഡിഎഫ് അപൂര്‍വ്വ ഐക്യമുണ്ട് ; പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. കേരളത്തിലെ സര്‍ക്കാരിനെതിരാണ് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ഏജന്‍സികളും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പതാകയുടെ എണ്ണം വര്‍ധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ പദ്ധതിക്കെതിരായ പരോക്ഷ വിമര്‍ശനമായിരുന്നു ഇത്.

സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ഹിന്ദു മഹാസഭയും ആര്‍ എസ് എസുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപട ദേശീയതയും ദേശാഭിമാന ബോധവും ഉയര്‍ത്തി ഇവര്‍ തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് പോലെ, രാജ്യത്തെ വിഭജിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമിച്ചു നില്‍ക്കാനാകുന്നില്ല. പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്തെല്ലാം വിമര്‍ശനം ഉന്നയിച്ചാലും മനുഷ്യന്റെ മനസില്‍ പതിഞ്ഞതാണ് ഇടതുമുന്നണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും ഏജന്‍സികളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെയാണ്. ഇങ്ങനെയൊരു പ്രതിപക്ഷമുണ്ടോ? എല്ലാത്തിനോടും നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കേരളത്തില്‍ ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി – യുഡിഎഫ് അപൂര്‍വ്വ ഐക്യമുണ്ട്. ഒരു വശത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ സമരങ്ങളുമായി യുഡിഎഫ് രംഗത്തിറങ്ങുമ്പോള്‍, മറ്റൊരു വശത്ത് കേന്ദ്ര അധികാരം ഉപയോഗിച്ച്‌ സാമ്പത്തികമായടക്കം സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരായ അതിക്രമങ്ങളെ സിപിഐ ശക്തമായി പ്രതിരോധിക്കും. നേട്ടത്തിന്റെ പങ്കുപറ്റാന്‍ കൈ നീട്ടുകയും അല്ലാത്തപ്പോള്‍ കുറ്റം പറയുകയും ചെയ്യുന്നത് നല്ലതല്ല. കേരളം ഇടത് പക്ഷത്തിന്റെ കയ്യിലുള്ള ചെറിയ തുരുത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...

അടൂര്‍ എസ്.എന്‍.ഐടിയില്‍ സിവിൽ എൻജിനീയറിംഗ് ഫെസ്റ്റ് നടന്നു

0
അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അടൂർ സിവിൽ എൻജിനീയറിംഗ്...

ഗോൾഡി ബ്രാർ കൊല്ലപ്പെട്ടിട്ടില്ല ജീവനോടെ ഉണ്ട് ; വെളിപ്പെടുത്തലുമായി യു.എസ്

0
ന്യൂയോർക്ക്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോൾ‌ഡി...

പ്രീമിയം സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വകാര്യ ട്രെയിന്‍ ജൂണ്‍ നാലുമുതല്‍ സർവീസ് ആരംഭിക്കുന്നു ; ആദ്യ...

0
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ...