മുട്ടം : ഇടുക്കി ജില്ലയിലെ മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. മുട്ടം പഞ്ചായത്ത് പടിയിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. റബർ പാലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ക്യാബിനിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ഇടുക്കിയില്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
RECENT NEWS
Advertisment



























