പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അൻപതാം ദിവസമാണ് റിപ്പോർട്ട് നൽകുന്നത്. സ്വകാര്യ ബസുകളുടെ നഷ്ടം നികത്താന്‍ പ്രത്യേക ഇന്‍സെന്‍റീവ് നല്‍കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചു. ബസുടമകൾ പ്രതിഷേധം കടുപ്പിച്ചപ്പോഴാണ് അഞ്ചം​ഗ വിദഗ്ധസമിതിയെ ഗതാഗത വകുപ്പ് നിയോഗിച്ചത്. ബസ് ഉടമകൾ പറയുന്നതിനപ്പുറം യഥാർത്ഥ സാമ്പത്തിക നഷ്ടം പഠിക്കുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരം എറണാകുളം കോഴിക്കോട് മേഖലകളിൽ വിദഗ്ധസമിതി സിറ്റിംഗ് നടത്തി.

ബസുടമകൾക്ക് പറയാനുള്ളത് കേട്ടു. സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചു. ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...