ഗോൾഡി ബ്രാർ കൊല്ലപ്പെട്ടിട്ടില്ല ജീവനോടെ ഉണ്ട് ; വെളിപ്പെടുത്തലുമായി യു.എസ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോൾ‌ഡി ബ്രാർ കാലിഫോർണിയയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന വാർത്തകൾ തള്ളി യു.എസ് പോലീസ്. ബുധനാഴ്ച കാലിഫോർണിയയിലെ ഫെയർമോണ്ട് ആൻഡ് ഹോൾട്ട് അവന്യൂവിൽ ഏറ്റുമുട്ടലിനിടെ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു. ഇയാൾ ഗോൾഡി ബ്രാർ ആണെന്ന് സമൂഹ മാദ്ധ്യമത്തിൽ വ്യാപക പ്രചാരണമുണ്ടായി. ചില ന്യൂസ് ഏജൻസികളിലും വാർത്ത വന്നു. ഇതോടെയാണ് യു.എസ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സേവ്യർ ഗാൽഡ്‌നി (3 )​ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സതീന്ദർജിത്ത് സിംഗ് എന്ന ഗോൾഡി ബ്രാർ കൊടും ക്രിമിനലും ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളുമാണ്. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ തന്റെ ഗ്രാമത്തിന് സമീപം കാറിൽ വച്ച് വെടിയേറ്റാണ് മൂസെവാല കൊല്ലപ്പെട്ടത്. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബ്രാർ ഏറ്റെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...