സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് ആരോഗ്യം- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നൽകിയ സ്നേഹാദരം ‘സ്മൃതിവന്ദനം’ ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബത്തിലെ ഒരു അംഗം വിട്ടുപോകുക എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും ദുഃഖമുള്ള കാര്യമാണ്. എന്നാൽ പ്രയാസം അനുഭവിക്കുമ്പോഴും മറ്റുള്ളവരെ രക്ഷിക്കുന്ന മഹാമനസ്‌കതയുടെ മുന്നിൽ ശിരസ് നമിക്കുന്നു. മറ്റൊരാളുടെ ജീവനായി വലിയൊരു ത്യാഗമാണ് അവയവദാതാക്കളുടെ കുടുംബം ചെയ്യുന്നത്.

അവയവദാന പ്രക്രിയ നിലവിൽ കൂടുതൽ സുതാര്യവും വിജയകരവുമാണ്. ഏകദേശം 25 വർഷം മുമ്പ് അവയവ ദാനവുമായി ബന്ധപ്പെട്ട പല ശസ്ത്രക്രിയകളും പരാജയമാകാറുണ്ടായിരുന്നു. എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനം ഇന്ന് ആരോഗ്യവകുപ്പിലുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട 90 ശതമാനം ശസ്ത്രക്രിയകളും നിലവിൽ വിജയം കാണുന്നതായും മന്ത്രി ചൂണ്ടികാട്ടി. അവയവദാനവുമായി ബന്ധപ്പെട്ട നിയമപരമായ ചില പ്രയാസങ്ങളുണ്ട്. പക്ഷേ അതിന്റെ പേരിൽ ജീവൻ നഷ്ടമാകാൻ ഇടയാകരുത്. ജീവൻ രക്ഷിക്കാനാകണം പ്രഥമ പരിഗണന. കൃത്യമായ സമയത്ത് അവയവം ലഭ്യമാകാത്തതിനാൽ ഒരാൾ മരിക്കാൻ ഇടയാകരുത്. ജീവൻ രക്ഷയെന്ന മഹത്തായ പ്രക്രിയയാണ് അവയവദാനത്തിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....