പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു സര്‍ക്കാരും അത് വ്യാമോഹിക്കേണ്ടെന്നും ഭരണം മാറിയാല്‍ എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ പറഞ്ഞു. പിഎംശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉപാധികള്‍ വച്ച സാഹചര്യത്തിലാണ് പ്രതികരണം.എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും മുമ്പുണ്ടായിരുന്ന അതേ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരപരിപാടികളുമായി എംഎസ്എഫ് മുന്നോട്ട് പോവും.

അധികാരം മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്ന എസ്എഫ്‌ഐക്കാരുടെ സ്വഭാവമല്ല എംഎസ്എഫിനുള്ളതെന്നും ഷറഫുദ്ദീന്‍ വിമര്‍ശിച്ചു.
കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുമെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിന് വീണ്ടും ചൂടിപിടിച്ചിരിക്കുകയാണ്. പിഎം ശ്രീ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗും നേരത്തെ രംഗത്തെത്തിയിരുന്നു.

പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനും പറഞ്ഞിരുന്നു.പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം എസ്എസ്‌കെ ഫണ്ട് അനുവദിക്കില്ലെന്നുമുളള കടുത്ത നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. 2027 മാര്‍ച്ചിനുള്ളില്‍ അംഗമാകുന്നവര്‍ക്കാണ് പിഎം ശ്രീ ആനുകൂല്യങ്ങളും എസ്എസ്‌കെ ഫണ്ടും ലഭിക്കുക. പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കെ കേന്ദ്ര നിലപാട് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...