എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ നടത്തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ നിയമോപദേശം തേടണമെന്നും വിശദമായി പരിശോധിക്കേണ്ട കാര്യങ്ങള്‍ ആണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. എജിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും അത് അന്വേഷിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ല. ഇ ഡി പറഞ്ഞതില്‍ ഗൗരവമായ ചില വിഷയങ്ങളുണ്ട്. അതില്‍ ധാരാളം പ്രശ്‌നങ്ങളുമുണ്ട്.

സര്‍ക്കാരിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ഇ ഡിയുടെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് നമുക്ക് ഉത്തരവാദിത്വമുണ്ട്. ആരെയും വേട്ടയാടുന്നതിനും അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്താനും താല്പര്യമില്ല. നിയമപരമായ ഉത്തരവാദിത്തങ്ങള്‍ മാത്രം നിര്‍വഹിക്കുമെന്നും ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...