കൊല്ലം : കിളിമാനൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ വെള്ളം കുടി ഗാര്ഡര്വിള ലക്ഷ്മി മന്ദിരത്തില്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വഴിപോക്കര്‍ ആണ് മൃതദേഹം ആദ്യം കാണുന്നത്. കല്ലറ ശ്രേയസ് ജംഗ്ഷനില്‍ ആട്ടോ വര്‍ക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനില്‍കുമാര്‍. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അനില്‍കുമാറിന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് മൊബൈലില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. ഭാര്യ: സിബി. രണ്ട് മക്കള്‍.
കിളിമാനൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment