Monday, April 29, 2024 5:38 am

കെപിസിസി പട്ടിക : ജോഡോ പോയാല്‍ അടിപൊട്ടും ; കൂടെയുള്ളവരെയും വെട്ടി കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രസിഡന്റ് സ്ഥാനം തെറിക്കാതിരിക്കാന്‍ പുതിയ കെപിസിസി പട്ടികയില്‍നിന്ന് കൂടെയുള്ളവരെയും വെട്ടി കെ സുധാകരന്‍. പട്ടികയിലെത്തിയതില്‍ ഭൂരിഭാഗവും കെ സി വേണുഗോപാലിന്റെ നോമിനികളാണ്. എ, ഐ ഗ്രൂപ്പില്‍ നിന്നുള്ളവരും ഫലത്തില്‍ കെ സി ഗ്രൂപ്പിനൊപ്പമാകും നിലയുറപ്പിക്കുക. കടുത്ത പ്രതിഷേധം ഉയരുമെന്ന് മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ ‘ ഭാരത് ജോഡോ ’ യാത്ര കേരളത്തിലുള്ള സമയത്തുതന്നെ പട്ടിക ഒരു പത്രം വഴി പുറത്തുവിട്ടത്.

വ്യാഴം രാവിലെ 11ന് കെപിസിസി ഓഫീസില്‍ പ്രദേശ് റിട്ടേണിങ് ഓഫീസര്‍ ജി പരമേശ്വര യോഗം വിളിച്ചിട്ടുണ്ട്. പുതിയ 310 കെപിസിസി അംഗങ്ങളുമെത്തും. കെ സുധാകരന്റെ തുടര്‍ച്ചയ്ക്കായി തീരുമാനം ‘ഹൈക്കമാന്‍ഡിന് വിടുന്നു’ ഒറ്റ വരി പ്രമേയം പാസാക്കും. കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ജി എസ് ബാബു, സുബോധന്‍ എന്നിവരെ ഒഴിവാക്കിയത് തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധത്തിന് വഴിവയ്ക്കും.

മറ്റെല്ലാ ജില്ലകളിലും പ്രമുഖര്‍ തഴയപ്പെട്ടു. കെ സുധാകരനും വി ഡി സതീശനും എതിര്‍പ്പുള്ളവരെ പട്ടികയില്‍നിന്ന് നീക്കി. എന്‍ എസ് നുസൂറിനെ നീക്കണമെന്നത് സതീശന്റെ തീരുമാനമാണ്. മര്യാപുരം ശ്രീകുമാര്‍, ചെന്നിത്തലയെ ഉപേക്ഷിച്ച്‌ സുധാകരനൊപ്പം ചേര്‍ന്ന ബിആര്‍എം ഷെഫീര്‍ തുടങ്ങിയവര്‍ക്ക് ഇടംകിട്ടിയില്ല. ശശി തരൂരും അടൂര്‍ പ്രകാശും എംപിമാര്‍ എന്ന നിലയില്‍ കെപിസിസിയില്‍ ഉണ്ട്. ബ്ലോക്ക് പ്രാതിനിധ്യം വഴി 285 പേരും മുന്‍കെപിസിസി അധ്യക്ഷന്മാര്‍, പാര്‍ലമെന്ററി പാര്‍ടി നേതാക്കള്‍ എന്നിങ്ങനെ 14 പേരും ഉള്‍പ്പെട്ടതാണ് പട്ടിക.

ഏത് ഗ്രൂപ്പിന്റെ പേരില്‍ പരിഗണിച്ചാലും കൂറ് കെ സിക്കൊപ്പം എന്ന മാനദണ്ഡത്തിനായിരുന്നു മുഖ്യപരിഗണനയെന്ന് പട്ടികയില്‍ ഇടംലഭിക്കുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കൂട്ടാക്കാത്തവരും സംശയത്തിന്റെ നിഴലിലുള്ളവരുമാണ് പുറത്തായത്. അന്തരിച്ച പ്രതാപവര്‍മ തമ്പാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊലപ്പെടുത്തി

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ 33 കാ​ര​നാ​യ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...