Friday, May 17, 2024 11:03 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരിക്കുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

സഹകരണ വാരാഘോഷം
നവംബര്‍ 14 മുതല്‍ 20 വരെ നടത്തുന്ന 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 19ന് രാവിലെ 10.30ന് പത്തനംതിട്ട കേരള ബാങ്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എം.കൃഷ്ണനായര്‍ അധ്യക്ഷത വഹിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാടും സമാപനം പത്തനംതിട്ട ജില്ലയിലുമാണ് നടത്തുന്നത്.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്
ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് – ഒന്ന്. തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് – രണ്ട്. ഫോണ്‍ : 9072 650 492.

ടെണ്ടര്‍ ക്ഷണിച്ചു
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം സെക്കണ്ടറി പാലിയേറ്റീവ് പദ്ധതിയുടെ കീഴില്‍ ഹോം കെയര്‍ ടീമിന് മാസത്തില്‍ നാലു ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഈമാസം 20ന് ഉച്ചയ്ക്ക് 2.30ന് ടെണ്ടര്‍ തുറക്കും.

ടെണ്ടര്‍ ക്ഷണിച്ചു
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം സെക്കണ്ടറി പാലിയേറ്റീവ് പദ്ധതിയുടെ കീഴില്‍ ഹോം കെയര്‍ ടീമിന് മാസത്തില്‍ 16 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഈമാസം 20ന് ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും.

ഗതാഗത നിയന്ത്രണം
കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പാകുന്നതുമായി ബന്ധപ്പെട്ട് സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ മുതല്‍ മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡിലെ പാമ്പാടിമണ്‍ ക്ഷേത്രം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ഈ റോഡിന് പകരമായി കോഴഞ്ചേരി – മരോട്ടിമുക്ക്-കീഴുകര – മേലുകര റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം ; വിനോദസഞ്ചാരികള്‍ക്ക് കലക്ടറുടെ നിർദേശം

0
ഊട്ടി: ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലേക്കുള്ള യാത്രകള്‍ വിനോദസഞ്ചാരികള്‍...

ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കും ; ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ

0
നൃൂഡൽഹി : മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര...

പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

0
ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന...

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം ; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണമെന്ന് വനിതാ കമ്മീഷന്‍

0
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കെതിരായ...