ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കും ; ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. സീതാ ദേവിയുടെ ജന്‍മ സ്ഥലമെന്ന് വിശ്വാസമുള്ള സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ഗോ സംരക്ഷണം വൈകാരിക വിഷയമായ ഉത്തരേന്ത്യന്‍ മണ്ഡലങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങവെ വീണ്ടും ഗോവധ നിരോധനം പ്രചാരണായുധമാക്കുന്നു ബി.ജെ.പി. ബിഹാറില്‍ ഗോഹത്യകള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുബനിയിലെ റാലിയില്‍ അമിത് ഷായുടെ പ്രഖ്യാപനം. ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണക്കുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ വാക്കുകള്‍. നേരത്തെയും തിരഞ്ഞെടുപ്പുകളില്‍ ഗോവധ നിരോധനം ബി.ജെ.പി ഉന്നയിച്ചിരുന്നു. അമിത് ഷായുടെ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...