ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് മുൻപായി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം അനുവദിക്കും. വരാനിരിക്കുന്ന ഓണക്കാലത്തുൾപ്പെടെ പെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ കൊണ്ടുവരികയുള്ളൂ. ഇതിനായി വേഗത്തിൽ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുന്നതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

ഈ നടപടിക്രമങ്ങൾ പൂർത്തിയായ ഉടൻ തന്നെ വിതരണം ബാങ്ക് വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് തീരുമാനിച്ചതുപോലെ കിടപ്പ് രോഗികളെ ഈ പരിഷ്കാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഗുണഭോക്താക്കൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സർക്കാർ അറിയിച്ചു. ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതിനായുള്ള സർക്കാരിന്റെ രഹസ്യ നീക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ സർക്കാർ പൂർണമായും തള്ളിക്കളഞ്ഞു. അർഹരായ എല്ലാവർക്കും തടസങ്ങളില്ലാതെ പെൻഷൻ ലഭ്യമാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

നിലവിൽ സഹകരണ സൊസൈറ്റികളിലെ ഏജൻ്റുമാർ മുഖേനയാണ് പലർക്കും ക്ഷേമപെൻഷൻ തുക വീട്ടിലെത്തിച്ചു നൽകുന്നത്. എന്നാൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാത്ത പെൻഷൻ തുക സർക്കാരിലേക്ക് യഥാസമയം തിരിച്ചടക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെൻഷൻ വിതരണം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ സർക്കാർ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ കസ്റ്റഡിയിൽ

0
അസം: കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിസിറ്റിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ...

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...