Sunday, June 16, 2024 10:53 pm

പൊറോട്ടയല്ല, പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ് ; രാഹുല്‍ ഗാന്ധിയെ അപമാനിച്ച്‌ സിപിഎം ഓഫീസിലെ ബാനര്‍

For full experience, Download our mobile application:
Get it on Google Play

 മലപ്പുറം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപമാനിച്ച്‌ സിപിഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി. യാത്ര കടന്നുപോകുമ്പോള്‍ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വലിച്ചുകെട്ടിയ ബാനറിലെ വാചകങ്ങളാണ് പരിഹാസ്യമായിരിക്കുന്നത്. പെറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ് കറുത്ത ബാനറിലെ വാചകങ്ങള്‍.

യാത്രക്കിടെ കേരളത്തിലെ ഭക്ഷണ വൈവിധ്യങ്ങള്‍ രുചിക്കാന്‍ രാഹുല്‍ ഗാന്ധി ഹോട്ടലുകളിലും ചായക്കടകളിലും കയറുന്നതിനെ പരിഹസിക്കുകയാണ് സിപിഎം. മുന്‍ എംഎല്‍എ വി.ടി ബല്‍റാമാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബാനര്‍ വെച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസിനു മുകളില്‍ കയറി നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ യാത്ര കാണുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ചിത്രത്തില്‍ കാണാം.

കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ബല്‍റാം ചിത്രം പങ്കുവച്ചിരിക്കുന്നത്. യാത്രയോടുള്ള സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ അടയാളമാണ് ബാനറെന്ന് ബല്‍റാം പ്രതികരിച്ചു. യാത്രയുടെ തുടക്കം മുതല്‍ സ്വരാജ് പ്രകടിപ്പിച്ച അസ്വസ്ഥത പിന്നീട് മുഖ്യമന്ത്രി വരെ ഏറ്റെടുത്തു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായി കൂട്ടുകൂടാമെന്ന ഇ.എം.എസിന്റെ നിലപാടാണ് ഇപ്പോഴത്തെ നേതൃത്വം പുലര്‍ത്തുന്നതെന്നും ബല്‍റാം ഒരു മാധ്യമത്തിലൂടെ വിമര്‍ശിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം കൺവെൻഷൻ നടത്തി

0
റാന്നി: എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം...

റാന്നിയിൽ ചക്ക പറിക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു

0
റാന്നി: ചക്ക പറിക്കുന്നതിനിടെ 11 കെ വി ലൈനിൽ നിന്ന് ഗൃഹനാഥന്...

അരുവാപ്പുലം മുറ്റാക്കുഴിയിൽ ക്രയിൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0
കോന്നി : അരുവാപ്പുലം മുറ്റാകുഴിയിൽ ക്രയിൻ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന്...