കഞ്ചാവുമായി 4 യുവാക്കളെ അറസ്റ്റ് ചെയ്തു ; കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ദേശീയപാത ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പിടിയിൽ. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ മാണിക്യത്തൊടി സ്വദേശി വല്ലാശ്ശേരി വീട്ടിൽ 23 വയസ്സുള്ള ആകർഷ്, പാവറട്ടി ഇടിയഞ്ചിറ സ്വദേശി 24 വയസ്സുള്ള പുതുവീട്ടിൽ റംഷിക്ക്, ഗുരുവായൂർ ഇടപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ 23 വയസ്സുള്ള ഫാസിൽ, കൊല്ലം ഐലൻഡ് നഗർ സ്വദേശി പ്രേംജി ഭവനിൽ 23 വയസ്സുള്ള ആദർശ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ്.

ബെംഗളൂരുവിൽ നിന്നും കാർ മാർഗ്ഗം കഞ്ചാവും എം ഡി എം എയും കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണുത്തിയിൽ ഡാൻസാഫ് അംഗങ്ങൾ കാത്തുനിൽക്കുകയും ഏറെ നേരമായിട്ടും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെ കാണാതിരുന്ന സാഹചര്യത്തിൽ ഒരു ഡാൻസാഫ് അംഗം ഇവരെയും അന്വേഷിച്ച് പട്ടിക്കാട് പെട്രോൾ പമ്പ്, ചെമ്പൂത്ര പെട്രോൾ പമ്പ്, എന്നിവിടങ്ങളിൽ സഞ്ചരിച്ചു. ഈ സമയത്ത് കോഫി ഹൗസിനു മുൻപിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന KL 07 CT 4849 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന നാലു പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിൻറെ പാർട്സുകൾ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും എം ഡി എം എ കണ്ടെത്താനായില്ല. എം ഡി എം എ പ്രതികൾ ഉപയോഗിച്ചതായാണ് പോലീസ് വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...