Friday, May 10, 2024 2:33 pm

ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വിഷ്വൽ ഡ്രാമ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതിന് പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ‘യോദ്ധാവി’ ന്റെ ഭാഗമായി വിഷ്വൽ ഡ്രാമ നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ആറന്മുള പോലീസ് സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇടപരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിലെ കുട്ടികൾ പങ്കെടുത്ത വിഷ്വൽ ഡ്രാമ നടന്നത്.

പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ഇന്ന് ഇലന്തൂർ ജംഗ്ഷനിൽ വെച്ച് നടത്തിയ ലഹരിമരുന്ന് വിരുദ്ധ സന്ദേശമടങ്ങിയ പരിപാടിയിൽ മുപ്പതോളം സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. ആറന്മുള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ സി.കെ മനോജ്, ഇടപരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിലെ അധ്യാപകരായ ബിജു.ജി.നായർ, പി.കെ പ്രസന്നൻ, എം. കെ സുധ, അനീഷ് പ്രഭാകർ, സ്റ്റാഫ്‌ സരിത പി.എസ്, എസ് സിപിഒ നാസർ, സിപിഒ ഫൈസൽ, സ്കൂൾ സേഫ്റ്റി ഗ്രൂപ്പ് ലെയ്സൺ ഓഫീസർമാരായ അനിലേഷ് , ശ്രീരാഗ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്ദനാ ദാസ് വേദനിക്കുന്ന ഓര്‍മ്മ, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം : മന്ത്രി...

0
തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയുമുള്‍പ്പെടെ എല്ലാവരുടേയും...

സംസ്ഥാനത്തെ കോളജുകളില്‍ നാലുവര്‍ഷ ബിരുദക്ലാസ് ജൂലൈ ഒന്നുമുതല്‍

0
തിരുവനന്തപുരം : ഈ അക്കാദമിക്ക് വര്‍ഷം നാലുവര്‍ഷ ബിരുദ ഓണേഴ്സ്...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക് ; ഇടക്കാല ജാമ്യം അനുവദിച്ചു

0
ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി...

യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 11.50 വരെ ; അറിയേണ്ടതെല്ലാം

0
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്( വെള്ളിയാഴ്ച)....