Tuesday, May 14, 2024 10:34 am

ദിവസങ്ങള്‍ പഴക്കമുള്ള നിലയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഒരു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള നിലയില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കൊച്ചുതോവാളയില്‍, കൊച്ചുപുരയ്‌ക്കല്‍ താഴത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് നടന്ന ജോര്‍ജ്ജിന്റെ ഭാര്യ ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തില്‍ പോകുമെന്ന് ജോര്‍ജ്ജ് മക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജിനെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പെട്ട വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

ജോര്‍ജ്ജ് ഒറ്റയ്‌ക്കായിരുന്നു വീട്ടില്‍ താമസം. ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രില്‍ 8ന് ഇതേ വീടിനുള്ളില്‍ നിന്നും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുകയാണ്. ചിന്നമ്മ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു കൊലപാതകം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.

ചിന്നമ്മയുടെ നാല് പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ജോര്‍ജ്ജ് പോലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവിയില്‍ നിന്നും ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അന്ന് ജോര്‍ജ്ജിനെ പോലീസ് നുണ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ജോര്‍ജ്ജിന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുമണ്ണിൽ താത്‌കാലിക നടപ്പാലം ഒലിച്ചുപോയി

0
കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ പഴയ പോലീസ്...

പാര്‍ട്ടിക്കകത്തെ ഭിന്നിപ്പ് ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ആശങ്കയിൽ

0
ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ്...

മൂവാറ്റപുഴയില്‍ എട്ട് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; മുന്നറിയിപ്പ് നൽകി...

0
എറണാകുളം: മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്...

മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
റാന്നി : 1261-ാം നമ്പർ പഴവങ്ങാടിക്കര - മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ...