ദിവസങ്ങള്‍ പഴക്കമുള്ള നിലയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഒരു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള നിലയില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കൊച്ചുതോവാളയില്‍, കൊച്ചുപുരയ്‌ക്കല്‍ താഴത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് നടന്ന ജോര്‍ജ്ജിന്റെ ഭാര്യ ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തില്‍ പോകുമെന്ന് ജോര്‍ജ്ജ് മക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജിനെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പെട്ട വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

ജോര്‍ജ്ജ് ഒറ്റയ്‌ക്കായിരുന്നു വീട്ടില്‍ താമസം. ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രില്‍ 8ന് ഇതേ വീടിനുള്ളില്‍ നിന്നും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുകയാണ്. ചിന്നമ്മ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു കൊലപാതകം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.

ചിന്നമ്മയുടെ നാല് പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ജോര്‍ജ്ജ് പോലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവിയില്‍ നിന്നും ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അന്ന് ജോര്‍ജ്ജിനെ പോലീസ് നുണ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ജോര്‍ജ്ജിന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...