സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് തുടർന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്. ഇതുമായി ലോയേഴ്‌സ് കോണ്‍ഗ്രസ് തിരൂര്‍ താലൂക്ക് കമ്മറ്റിയുടെ വാട്സാപ്പ് ചര്‍ച്ചയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നതില്‍ പകുതിയും പാര്‍ട്ടി വിരുദ്ധമാണെന്നാണ് പ്രധാന വിമർശനം. ഭയങ്കര ജനാധിപത്യ ബോധം ഉള്ള സംവിധാനമാണ് യുഡിഎഫ് എന്നും പരിഹാസമുണ്ട്. കെപിസിസിയ്ക്ക് നാഥൻ ഇല്ലാതെ ആയെന്നും ലോയേഴ്സ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൂക്കി സര്‍ക്കാര്‍ പട്ടി വില നല്‍കുന്നില്ലെന്ന പരിഹാസവും ഉയർന്നു.

നേരെത്തെയും അഭിഭാഷക നിയമനത്തിനെതിരെ എതിർപ്പ് പരസ്യമാക്കി കോണ്‍ഗ്രസ് അഭിഭാഷകരുടെ സംഘടനനായ ലോയേഴ്സ് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. .എസ്എഫ്‌ഐ പ്രവര്‍ത്തകരേയും സംഘപരിവാര്‍ അനുകൂല അഭിഭാഷകരേയും ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് അഭിഭാഷക സംഘടന ഉയര്‍ത്തുന്ന വിമര്‍ശനം. മിനിമം നിയമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിലോ ലോയേഴ്‌സ് കോണ്‍ഗ്രസിലോ മെമ്പര്‍ഷിപ്പ് കൊടുത്തുകൂടെ എന്നുമാണ് കോണ്‍ഗ്രസ് അഭിഭാഷകര്‍ ചോദിക്കുന്നത്. ഏറെക്കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞാണ് ഇപ്പോഴുള്ള നിയമനമെന്നും ഇവർ ആരോപിക്കുന്നു.

എന്തായാലും സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ കോണ്‍ഗ്രസില്‍ വലിയ അതൃപ്തി പുകയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആറന്മുള എംഎൽഎ അബില്‍ വര്‍ക്കി അടക്കമുള്ള കോണ്‍ഗ്രസ് എംഎൽഎമാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നേതാവിനെ ഗവ. പ്ലീ‍ഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഇന്നലെ രംഗത്ത് വന്നിരുന്നു. നിയമനത്തിൽ സർക്കാർ പുനരാലോചനയ്ക്ക് തയ്യാറാകിയോക്കില്ല എന്ന വിലയിരുത്തലിലാണ് അതിരൂക്ഷ വിമർശനവുമായി ലോയേഴ്‌സ് കോണ്‍ഗ്രസും രംഗത്തെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...