കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം. ഫിഷറീസ് വകുപ്പിന് കീഴിലുഉള്ള കാരുണ്യ മറൈൻ ആംബുലൻസാണ് പ്രവർത്തിക്കാത്തത്. എഞ്ചിൻ തകരാർ മൂലമാണ് ബോട്ട് സർവീസ് നടത്താൻ കഴിയാത്തത്. ജെ.മേഴ്‌സികുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം, ബേപ്പൂർ, വൈപ്പിൻ എന്നിവിടങ്ങളിൽ മറൈൻ ആംബുലൻസ് നൽകിയത്. അടിയന്തര വൈദ്യസഹായത്തിനുള്ള ഉപകരണങ്ങൾ, രണ്ട് നഴ്‌സിങ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം മറൈൻ ആംബുലൻസിൻ ഉണ്ടാകും. മത്സ്യത്തൊഴിലാളികൾ കടലിൽ വെച്ച് അപകടത്തിൽപ്പെട്ടാൽ രക്ഷപെടുത്തുകയും പ്രഥമിക വൈദ്യസഹായം നൽകുകയുമാണ് ലക്ഷ്യം. എന്നാൽ എഞ്ചിൻ തകരാറിനെ തുടർന്ന് ഒരു വർഷത്തിലധികമായി ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഹാർബഹിൽ കെട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് 17 പേർ അപകടത്തിൽപ്പെട്ടപ്പോൾ മത്സ്യത്തൊഴിലാളികളാണ് രക്ഷപെടുത്തിയത്. കാരുണ്യ മറൈൻ ആംബുലൻസ് പണിമുടക്കിയതോടെ മത്സ്യബന്ധന ബോട്ട് വാടകക്ക് എടുത്തിരിക്കുകയാണ് ഫിഷറീസ് വകുപ്പ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























