Wednesday, May 1, 2024 4:22 pm

36 മത് ദേശീയ ഗെയിംസിൽ കോന്നിക്ക് സ്വർണ്ണ തിളക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗുജറാത്തിൽ നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ കോന്നി സ്വദേശിനിക്ക് സ്വർണ്ണ തിളക്കം. കോന്നി കുളത്തുമൺ സ്വദേശി അതിരുംകൽ കൈതക്കൽ വീട്ടിൽ ദിലീപ് പ്രശാന്ത ദമ്പതികളുടെ മകൾ ഡി ദേവപ്രീയയാണ് റോവിങ് മത്സരത്തിൽ സ്വർണ്ണം നേടിയത്. ഇരുപത്തിമൂന്നാമത് സബ് ജൂനിയർ ഇന്റർ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോവിങ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ ജൂൺ 20 മുതൽ 26 വരെ ശ്രീനഗറിൽ നടന്ന മത്സരത്തിലാണ് കേരളത്തിന് വേണ്ടി ഡബിൾസിൽ സ്വർണ്ണം നേടിയത്. 2021 ൽ ജൂനിയർ വിഭാഗത്തിൽ പൂനയിൽ നടന്ന മത്സരത്തിൽ ദേവപ്രീയ വെങ്കലം നേടിയിരുന്നു.

ആലപ്പുഴ ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ നേതൃത്വത്തിൽ ട്രെയിനിങ് ചെയ്തുവരുകയാണ് ദേവപ്രീയ. ഇക്കഴിഞ്ഞ പ്ലസ് ടൂ പരീക്ഷയിൽ 80 % മാർക്കോടെ വിജയിക്കുകയും ചെയ്തിരുന്നു. കോന്നി എളിയറക്കൽ അമൃത വിദ്യാലയത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സെലക്ഷൻ ലഭിക്കുന്നത്. ദിജീത് ദിലീപ് ആണ് സഹോദരൻ. ദേവപ്രീയയെ കൂടാതെ റോളർ സ്‌കേറ്റിങ് മത്സരത്തിൽ പ്രമാടം സ്വദേശി അഭിജിത്ത് അമൽരാജ് സ്വര്ണ്ണവും ഐരവൺ ആറ്റുവശം ആമ്പല്ലൂർ കുഴിയിൽ അജിയുടെ മകൾ ആഴ്ച്ച റോവിങ്ങിൽ വെങ്കലവും നേടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് : കായിക മത്സരങ്ങൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ...

ത്രേദാഗ്നി തിരികെ അരണിയിലേക്ക് : ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു

0
കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു...

തമിഴ്‌നാട് കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം ; നാല് മരണം

0
ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. നിരവധി...

കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു

0
ന്യൂഡൽഹി: കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ...