Monday, April 29, 2024 12:49 am

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്,കോഴിക്കോട് പാലക്കാട്‌, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.

പൊന്മുടി പൂർണമായി ഒറ്റപ്പെട്ട നിലയിൽ 
തിരുവനന്തപുരം: കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊന്മുടി പൂർണമായി ഒറ്റപ്പെട്ട നിലയിൽ. പന്ത്രണ്ടാം വളവിൽ നേരത്തെ റോഡ് തകർന്ന ഭാഗത്ത്, റോഡ് പണി  തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.  കഴിഞ്ഞ രണ്ട് ദിവസമായി പൊന്മുടി ഭാഗത്ത് മഴ കിട്ടിയിരിരുന്നു. റോഡ് തകർന്നിരുന്നതിനാൽ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...